Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Features

യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ പു​തി​യ സു​ര​ക്ഷാ​വ്യ​വ​സ്ഥ​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നി​യ​മ​ങ്ങ​ളി​ൽ വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും

ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​യും ഒ​ടി​പി​യും നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ​ടി​എം തു​ട​ങ്ങി​യ എ​ല്ലാ യു​പി​ഐ ആ​പ്പു​ക​ൾ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കും.

വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) ര​ണ്ട് ത​ല സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ൽ പി​ൻ ന​മ്പ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യി​രു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​നി മു​ത​ൽ വി​ര​ല​ട​യാ​ളം പൊ​രു​ത്ത​പ്പെ​ടു​ത്തു​ക​യോ ഫോ​ൺ വ​ഴി​യു​ള്ള ഫേ​സ് സ്കാ​നോ ആ​വ​ശ്യ​മാ​യി വ​രും.

ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ആ​റ​ക്ക ഒ​ടി​പി ല​ഭി​ക്കും. ഈ ​ഒ​ടി​പി​ക്ക് 30 സെ​ക്ക​ൻ​ഡ് മാ​ത്ര​മേ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രും. സ​മ​യം ക​ഴി​ഞ്ഞാ​ൽ ഇ​ട​പാ​ട് റ​ദ്ദാ​ക്ക​പ്പെ​ടും.

ത​ട്ടി​പ്പു​കാ​ർ സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ വ്യാ​ജ എ​പി​കെ ഫ​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പു​തി​യ പ​രി​ശോ​ധ​നാ ത​ല​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ൽ അ​യ​ക്കു​ന്ന​യാ​ളു​ടെ​യും സ്വീ​ക​ർ​ത്താ​വി​ന്‍റെ​യും ത​ത്സ​മ​യ ലൊ​ക്കേ​ഷ​ൻ സി​സ്റ്റം സ്കാ​ൻ ചെ​യ്യും. കൂ​ടാ​തെ അ​ധി​ക സു​ര​ക്ഷ​യ്ക്കാ​യി കാ​പ്ച പൂ​രി​പ്പി​ക്ക​ൽ കൂ​ടി അ​ന്താ​രാ​ഷ്ട്ര ഇ​ട​പാ​ടു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കും. പു​തി​യ മാ​റ്റ​ങ്ങ​ൾ പേ​യ്‌​മെ​ന്‍റ് പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​മെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​യി ഇ​ത് മാ​റു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up